നിലമ്പൂരില്‍ അന്‍വര്‍ വിഷയമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പി.വി അന്‍വറിനെ കറിവേപ്പില പോലെ കളഞ്ഞെന്നും പി വി അന്‍വറിനെ ആര്‍ക്കും വേണ്ടെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉടന്‍ ഉണ്ടാകുമെന്നും കൂടിയാലോചനകള്‍ നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
വന്യജീവി ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. ഓരോ നഷ്ടവും വളരെ വലുതാണ്. ഇതിന് ശാശ്വത പരിഹാരം വേണം. വിഷയത്തില്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ചിലര്‍ രാഷ്ട്രീയ താല്‍പ്പര്യത്തോടെ അനാവശ്യ തെറ്റിധാരണ പരത്തുന്നുന്നു.
സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന് പ്രചാരണ നടത്തുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വന്യജീവി പ്രശ്നം നേരിടുന്നതിന് പ്രധാന തടസം കേന്ദ്ര നിയമമാണെന്നും നിയമം കൊണ്ടുവന്നത് ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പ് 11 എ പ്രകാരം ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ആക്രമണ കാരിയായ വന്യമൃഗങ്ങളെ ഉന്മൂലനം ചെയ്യാന്‍ തടസമാണ്. ഈ കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സംസ്ഥാനത്തിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.