ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പുറത്തുവിട്ട പട്ടികയിലാണ് ഈ വിവരമുള്ളത്.
തന്റെ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവർന്ന അദ്ദേഹം ഇപ്പോൾ സാമ്പത്തിക നേട്ടത്തിലും പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്.2026 ജനുവരി 15 വരെയുള്ള കണക്കുകൾ പ്രകാരമാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയനുസരിച്ച് 1.3 ബില്യൺ ഡോളറാണ് (ഏകദേശം 10,800 കോടി രൂപ) ഷാരൂഖ് ഖാന്റെ ആസ്തി. ഈ നേട്ടത്തോടെ അന്താരാഷ്ട്ര സംഗീത ഇതിഹാസങ്ങളായ ജെയ്-സി (2.8 ബില്യൺ ഡോളർ), ടെയ്‌ലർ സ്വിഫ്റ്റ് (1.6 ബില്യൺ ഡോളർ), റിയാന (1.5 ബില്യൺ ഡോളർ) എന്നിവർക്കൊപ്പം അദ്ദേഹം പട്ടികയിൽ ഇടംപിടിച്ചു
രൺബീർ കപൂർ നായകനാവുന്ന 'രാമായണ' സിനിമയുടെ നിർമാതാവ് നമിത് മൽഹോത്രയും ഇതേപട്ടികയിലിടം പിടിച്ചിട്ടുണ്ട്. ഒരു ബില്യൺ ഡോളർ (9,204 കോടി രൂപ) ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 9.8 ലക്ഷം കോടി രൂപയുടെ ആസ്തിയുമായി മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായിയായി തുടരുന്നു. ആഗോളതലത്തിൽ അദ്ദേഹം 17-ാം സ്ഥാനത്താണ്.സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന കിംഗ് ആണ് ഇനി പുറത്തുവരാനുള്ള ഷാരൂഖ് ചിത്രം. പഠാൻ എന്ന ചിത്രത്തിനുശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ ആദ്യമായി അഭിനയിക്കുന്ന സിനിമകൂടിയാണ് കിംഗ്. അഭിഷേക് ബച്ചനാണ് ചിത്രത്തിലെ വില്ലൻവേഷത്തിൽ എത്തുന്നത്. ദീപിക പദുക്കോൺ, അനിൽ കപൂർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്.













































































