കോട്ടയം: ചങ്ങനാശേരി മാർക്കറ്റിലെ സപ്ലൈകോ എൻ.എഫ്.എസ്.എ. ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള വിതരണയോഗ്യമല്ലാത്ത 247 കിലോ പുഴുക്കലരി, 70 കിലോ പച്ചരി, 1649 കിലോ കുത്തരി എന്നിവ കാലിത്തീറ്റയ്ക്കായോ കോഴിത്തീറ്റയ്ക്കായോ വിറ്റഴിക്കാൻ ജനുവരി 30 രാവിലെ 11ന് ചങ്ങനാശേരി താലൂക്ക് സപ്ലൈ ഓഫീസിൽ പൊതുലേലം ചെയ്യും. ഫോൺ: 9188527358, 0481 2421660.














































































