പാലാ രാമപുരത്ത് ജ്വല്ലറി ഉടമക്ക് തീപ്പൊള്ളലേറ്റ സംഭവം വഴിതിരിവിൽ. ജ്വലറി ഉടമയ്ക്ക് തീപ്പൊള്ളൽ ഏറ്റ സംഭവം കൊലപാതക ശ്രമം. പ്രതി പോലീസിന് കീഴടങ്ങി.
കൊലപാതക ശ്രമത്തിൻ്റെ ഭാഗമായാണ് ഇയ്യാൾക്ക് പൊള്ളലേറ്റത്. പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുവാനായിരുന്നു ശ്രമം. രാമപുരം ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന കണ്ണനാട്ട് ജ്വല്ലറി ഉടമ അശോകനെ(55) യാണ് ഇളംതിരുത്തിയിൽ ഹരി(59) എന്ന ആൾ ജ്വല്ലെറിയിലെത്തി കൊല്ലുവാൻ ശ്രമിച്ചത്.
ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം നടന്നത്. സാമ്പത്തിക ഇടപാടിലുണ്ടായ തർക്കമാണ് തീയിടാൻ കാരണം എന്ന് നാട്ടുകാർ പറയുന്നു. അശോകനെ ചേർപ്പുങ്കൽ മാർസ്ളിവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തീയിട്ട ഉടനെ ഹരി ഓടി രക്ഷപെട്ട് ഒരു മണിക്കൂറിന് ശേഷം രാമപുരം പോലീസ് സ്റ്റേഷനിൽ ഹാജരായി. ഇയ്യാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.