രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് രാവിലെ 11.30ന് ആണ് വിക്ഷേപണം. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എന്ന സ്റ്റാർട്ടപ്പ് ആണ് വിക്രം റോക്കറ്റ് വികസിപ്പിച്ചത്. 6 മീറ്റർ ഉയരവും 545 കിലോ ഭാരവും വിക്രം എസ് റോക്കറ്റിന് ഉണ്ട്.
