മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്. എഐസിസി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. ജമ്മുകശ്‌മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവച്ചിരുന്നു.
സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് കണ്ണൻ ഗോപിനാഥന് അംഗത്വം നൽകിയത്. കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞയാളാണ് കണ്ണൻ ഗോപിനാഥൻ. കോട്ടയം സ്വദേശിയാണ് കണ്ണൻ ഗോപിനാഥ്.