ഫിഫ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഈ വർഷം അവസാനിക്കുമ്പോഴും സ്പെയിൻ തന്നെ ഒന്നാം സ്‌ഥാനത്ത്.
പുതിയ റാങ്കിങ് അനുസരിച്ച് സ്പെയിൻ ഒന്നാമതു തുടരുമ്പോൾ അർജന്റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, ബ്രസീൽ, പോർച്ചുഗൽ, നെതർ ലൻഡ്‌സ്, ബൽജിയം, ജർമനി, ക്രൊയേഷ്യ എന്നിവയാണു യഥാക്രമം 2 മുതൽ 10 വരെ സ്ഥാനങ്ങളിൽ. ഇന്ത്യ 142-ാം സ്‌ഥാനത്തിന് തുടരുന്നു.












































































