എറണാകുളം കളമശേരിയിൽ സീപോർട്ട്-എയർപോർട്ട് റോഡിനായി സ്ഥലം വിട്ട് കൊടുത്തവരെ പ്രതിസന്ധിയിലാക്കി റവന്യൂവകുപ്പ്. ലഭിച്ച നഷ്ടപരിഹാരത്തുകയിൽ അധികമായത് ഒരു മാസത്തിനകം തിരികെ നൽകണമെന്ന് നിർദേശം. ജപ്തി നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. സീ പോർട്ട് എയർപോർട്ട് റോഡിനായി സ്ഥലം വിട്ടു നൽകിയ ഇരുപതോളം പേർക്കാണ് റവന്യൂ വകുപ്പിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നത്.
നഷ്ടപരിഹാരമായി അധിക തുക കൈപ്പറ്റിയെന്നും ഉടൻ തിരിച്ചു നൽകണമെന്നുമാണ് നിർദേശം. കൊച്ചി തുറമുഖം മുതൽ നെടുമ്പാശേരി വിമാനത്താവളം വരെ 30 കിലോമീറ്റർ നാല് വരി പാതയായി വിഭാവനം ചെയ്‌തതാണ് സീ പോർട്ട് എയർപോർട്ട് റോഡ്. ഒട്ടേറെ പ്രതിസന്ധികളും നിയമ പോരാട്ടങ്ങളും ഉണ്ടായി. കരിങ്ങാച്ചിറ മുതൽ കളമശേരി വരെ 13 കിലോമീറ്റർ ഒന്നാം ഘട്ടത്തിലും എയർപോർട്ട് രെയുള്ള 17 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും പൂർത്തിയാക്കുക ആയിരുന്നു ലക്ഷ്യം.