ശരീരത്തിനും മനസ്സിനും അത്യന്താപേക്ഷിതമായ ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം ശരീരത്തിന് ഉന്മേഷം നല്‍കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചർമ്മത്തിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പലർക്കും വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ല. ജോലിയിലെ സമ്മർദമോ, അല്ലങ്കില്‍ മറ്റെന്നതെങ്കിലും മാനസിക സമ്മർദമോ ഒക്കെ അതിന് കാരണമാകാം. കൃത്യമായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ അത് ശരീരത്തിനെ പല രീതിയില്‍ മോശമായി ബാധിക്കാൻ തുടങ്ങും. എന്നാല്‍ ഉറങ്ങാൻ കഴിയാവർക്കായി ഈ ഒരു വിദ്യ ഉപകാരപ്പെടുമെന്നാണ് അധികൃതർ പറയുന്നത്. രാത്രിയില്‍ സോക്‌സിട്ട് ഉറങ്ങുകയാണെങ്കില്‍ ഇത് മെലാറ്റോണിന് സപ്ലിമെന്റുകള്‍ക്ക് ബദലായി പ്രവര്‍ത്തിക്കുകയും സുഖകരമായ ഉറക്കം നല്‍കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സോക്‌സിട്ട് ഉറക്കത്തിന് മെലാറ്റോണിൻ പോലെ തന്നെ ഫലപ്രദമാണ് സോക്‌സ് ധരിച്ച് ഉറങ്ങുന്നത്. സോക്സ് ധരിച്ച് കിടക്കുമ്പോള്‍ നിങ്ങളുടെ കാലുകള്‍ ചൂടാകുകയും വേഗത്തിലുളള ഉറക്കത്തിന് സഹായിക്കുകയും ചെയ്യും. കൈകാലുകള്‍ ചൂടാകുന്നത് വഴി രക്തക്കുഴലുകളെ വികസിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ രക്തക്കുഴലുകളെ വികസിപ്പിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മള്‍ ഉറങ്ങാൻ കിടക്കുമ്പോള്‍ തന്നെ നമ്മുടെ ശരീരത്തിന്റെ ഊഷ്മാവ് ഏകദേശം 2 മുതല്‍ 3° F വരെ താഴുന്നതിനാല്‍ ഇത് വളരെ പ്രധാനമാണ്.
പല ഓവര്‍ ദി കൗണ്ടര്‍ മരുന്നുകളെ പോലെ ഫലപ്രദമാണ് ഇത്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ചെറു ചൂടുള്ള വെള്ളത്തില്‍ കുളിച്ച ശേഷം സോക്‌സിട്ട് ഉറങ്ങുക. ഇനി കുളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കാല് ചെറു ചൂടു വെള്ളത്തില്‍ മുക്കി തുടച്ചതിന് ശേഷം സോക്‌സിട്ട് പരിക്ഷിച്ച് നോക്കാം.