5 ലിറ്റർ ചാരായവും, 50 ലിറ്റർ വാഷും, 4.5 ലിറ്റർ മദ്യവും പിടികൂടി.
കോട്ടയത്ത് പാറമ്പുഴ തെക്കേടങ്ങട്ട് കെ.ബാലകൃഷ്ണൻ (65) നെ അഞ്ച് ലിറ്റർ ചാരായവും 50 ലിറ്റർ വാഷുമായും,
മറ്റൊരു കേസിൽ പാറമ്പുഴ കരിങ്ങാംതറ അനീഷ് .കെ (43) എന്ന ആളെ മദ്യവില്പനയ്ക്ക് 4.5 ലിറ്റർ മദ്യവുമായും കോട്ടയം എക്സൈസ് സർക്കിൾ ഓഫീസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആനന്ദ രാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
ഇരുവർക്കുമെതിരെ പ്രദേശവാസികൾ നിരന്തര പരാതികളാണ് എക്സൈസ് അധികൃതർക്ക് നൽകിയിരുന്നത്.
ബാലകൃഷ്ണൻ സ്വന്തമായി വാറ്റിയ ചാരായവുമായി ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി ഇറങ്ങുന്ന സമയത്ത് എക്സൈസുകാർ തടയുകയും ഇയാൾ സഞ്ചരിച്ച ഓട്ടോ റിക്ഷയിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച ചാരായം, ചാരായം നിർമ്മിക്കുന്നതിനുള്ളവാഷ് എന്നിവകണ്ടെടുക്കുകയുമായിരുന്നു.
ഇയാൾ സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തു.
പ്രതി അനീഷ്.കെ അനധികൃതമായി മദ്യം വിൽപ്പന നടത്തുമ്പേൾ ആണ് പിടിയിൽ ആയത് .
ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ഇവർ മദ്യവും, ചാരായവും വിറ്റ വകയിൽ കൈയ്യിലുണ്ടായിരുന്ന പണവും കോടതിയിൽ ഹാജരാക്കി.
പട്രോളിംഗ് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കണ്ണൻ C, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് S , ജോസഫ് കെ ജി , എക്സൈസ് ഡ്രൈവർ അനസ് സി.കെ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.