അന്തരിച്ച കവി ബീയാർ പ്രസാദിൻ്റെ സംസ്കാരം നാളെ നടക്കും. ഇന്ന് വൈകിട്ട് നാലുമണിയോടെ മൃതദേഹം പൊതുദർശനത്തിനായി മാങ്കോമ്പിലെ വീട്ടിൽ എത്തിക്കും. അറുപതോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട് ബീയാർ പ്രസാദ്. കിളിച്ചുണ്ടൻ മാമ്പഴത്തിലൂടെയാണ് അദ്ദേഹം സിനിമാ ഗാനരചയിതാവായത്.കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു പ്രവേശിച്ചത്. നാടകകൃത്ത്, പ്രഭാഷകൻ, എന്നീ നിലകളിലും ശ്രദ്ധേയൻ. ആദ്യകാല ടെലിവിഷൻ അവതാരകരിലൊരാളായിരുന്നു ബീയാർ പ്രസാദ്. "കേരനിരകളാടും…." എന്ന എവർഗ്രീൻ ഹിറ്റ് ഉൾപ്പെടെ ഒരുപിടി ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗാനരചയിതാവാണ് ബീയാർ പ്രസാദ്.