*
ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും മുന്‍ ക്യാപ്റ്റനുമായ പി. ആർ ശ്രീജേഷിന് ജന്മനാട്ടിൽ ആവേശ്വോജ്ജല സ്വീകരണം.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ കായിക താരത്തെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.
ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മെഴ്സിക്കുട്ടന് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.
എം.എൽ.എമാരായ അൻവർസാദത്ത്, പി.വി ശ്രീനിജൻ തുടങ്ങിയവരും സന്നിഹിതരായിരുന്നു
തുടർന്ന് നാട്ടിലെത്തിയ അദ്ദേഹത്തിന് നാട്ടുകാരുടെയും ബന്ധുജനങ്ങളുടെയും നേതൃത്വത്തിൽ വൻ സ്വീകരണം നൽകി.