കോട്ടയം: - യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന സൺഡേ സ്കൂൾ അദ്ധ്യാപക മത്സരമായ ' മികവ് - 25 നീലിമംഗലം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് നടത്തപ്പെട്ടു. ഭദ്രാസനത്തിലെ 67 സൺഡേസ്കൂളുകൾ ഉൾപ്പെടുന്ന 5 ഡിസ്ട്രിക്റ്റുകളിൽ നിന്നും അദ്ധ്യാപകർ മത്സരങ്ങളിൽ പങ്കെടുത്തു. എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം യാക്കോബായ സുറിയാനി സഭയുടെ വർക്കിംങ് കമ്മിറ്റിയംഗവും വികാരിയുമായ ഫാ.കുര്യാക്കോസ് കോറെപ്പിസ്കോപ്പ മണലേൽച്ചിറ ഉദ്ഘാടനം ചെയ്തു.
പള്ളി സഹവികാരി ഫാ.എമിൽ വർഗീസ് വേലിയ്ക്കകത്ത് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കോര.സി.കുന്നുംപുറം, എബി മാത്യു, ഭദ്രാസന സെക്രട്ടറി ജോമോൻ.കെ.ജെ, കോട്ടയം ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ജേക്കബ് ജോൺ ചെമ്പോല, നീലിമംഗലം സെൻ്റ് മേരീസ് പള്ളി ട്രസ്‌റ്റി മാത്യു.പി.വി, സെക്രട്ടറി കെ.ഇ.കുര്യാക്കോസ്, സൺഡേസ്കൂൾ ഹെഡ്മാസ്റ്റർ ഇ.എം.ബേബി, പി.റ്റി.എ വൈസ് പ്രസിഡൻ്റ് ജിബു കുര്യൻ ഐപ്പ് എന്നിവർ പ്രസംഗിച്ചു.
മത്സരത്തിൽ പാമ്പാടി ഡിസ്ട്രിക്റ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. മണർകാട് ഡിസ്ട്രിക്റ്റ് രണ്ടാം സ്ഥാനവും, കോട്ടയം ഡിസ്ട്രിക്റ്റ് മൂന്നാമതും, ചെങ്ങളം ഡിസ്ട്രിക്റ്റ് നാലാമതും, പളളം ഡിസ്ട്രിക്റ്റ് അഞ്ചാമതും എത്തി. ജൂണിയർ, സീനിയർ വിഭാഗത്തിൽ പാമ്പാടി ഡിസ്ട്രിക്റ്റും, സൂപ്പർ സീനിയർ വിഭാഗത്തിൽ മണർകാട് ഡിസ്ട്രിക്റ്റും ചാമ്പ്യന്മാരായി. സൺഡേസ്‌കൂളുകളിൽ സെൻ്റ് മേരീസ് മണർകാട് സെൻട്രൽ ഒന്നാം സ്ഥാനവും, അരീപ്പറമ്പ് സെൻ്റ് മേരീസ് രണ്ടാം സ്ഥാനവും, കുറിച്ചി സെൻ്റ് മേരീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജൂണിയർ വിഭാഗത്തിൽ വിനില സൂസൻ ജോസഫ് ( കുറിച്ചി സെൻ്റ് മേരീസ് ), സീനിയർ വിഭാഗത്തിൽ മിനി കുര്യാക്കോസ് (അരീപ്പറമ്പ് സെൻ്റ് മേരീസ് ), സൂപ്പർ സീനിയർ വിഭാഗത്തിൽ സൂസൻ വർഗീസ് (പാമ്പാടി ഈസ്റ്റ് സെൻ്റ് മേരീസ് ) എന്നിവർ കലാതിലകങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും മെഡലും ട്രോഫികളും സമ്മേളനത്തിൽ വിതരണം ചെയ്തു.
ഓവറോൾ ചാമ്പ്യന്മാർക്കായി കോട്ടയം ഭദ്രാസനം ഏർപ്പെടുത്തിയ എം.വി.ഏബ്രഹാം മേട്ടിൻപുറത്ത് മെമ്മോറിയൽ ഏവറോളിംങ് ട്രോഫി പാമ്പാടി ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ മാത്യു വർഗീസിൻ്റെ നേതൃത്വത്തിലും, രണ്ടാം സ്ഥാനക്കാർക്കുള്ള സി.ജെ.ജോർജ്ജ് തോണ്ടുകണ്ടം മെമ്മോറിയൽ ഏവറോളിംങ് ട്രോഫി മണർകാട് ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ മനോജ്.പി.വിയുടെ നേതൃത്വത്തിലും, മൂന്നാം സ്ഥാനക്കാർക്കായി കുമരകം സെൻ്റ് ജോൺസ് സുറിയാനി പള്ളി ഏർപ്പെടുത്തിയ ഏവറോളിംങ് ട്രോഫി കോട്ടയം ഡിസ്ട്രിക്റ്റ് ഇൻസ്പക്ടർ ജേക്കബ് ജോൺ ചെമ്പോലയുടെ നേതൃത്വത്തിലും അദ്ധ്യാപകർ ഏറ്റുവാങ്ങി. ഭദ്രാസനത്തിൽ കൂടുതൽ പോയിൻ്റ് നേടുന്ന സൺഡേ സ്കൂളുകൾക്കായി ശതാബ്ദിയോടനുബന്ധിച്ച് മണർകാട് സെൻ്റ് മേരീസ് സെൻട്രൽ സൺഡേസ്കൂൾ ഏർപ്പെടുത്തിയ ഏവറോളിംങ് ട്രോഫികൾ എം.പി.ജേക്കബ് ( മണർകാട് സെൻട്രൽ), സുബി.റ്റി.ഫിലിപ്പ് (അരീപ്പറമ്പ് ), ലൗലി മാത്യു (കുറിച്ചി) എന്നിവരുടെ നേതൃത്വത്തിലും ഏറ്റുവാങ്ങി.