ജസ്റ്റിസുമാരായ എം. സുന്ദർ, ആർ. ശക്തിവേൽ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിലായിരുന്നു സെന്തിൽ ബാലാജിയുടെ ഭാര്യ എസ്. മേഘലയുടെ ഹർജി പരിഗണനയ്ക്ക് വന്നത്.
ജസ്റ്റിസ് എം. സുന്ദറാണ്, തന്റെ സഹജഡ്ജിക്ക് കേസ് കേൾക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നും ജ. ആർ. ശക്തിവേൽ പിന്മാറുകയുമാണെന്ന് അറിയിച്ചത്.
സെന്തിൽ ബാലാജിയുടെ അറസ്റ്റിനെതിരെ ബുധനാഴ്ച രാവിലെയാണ് മേഘല മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് സീനിയർ കോൺസൽ എൻ.ആർ. ഇളങ്കോ ആവശ്യപ്പെട്ടിരുന്നു.നോട്ടീസൊന്നും നൽകാതെയാണ് അറസ്റ്റ് നടന്നതെന്ന് ഇളങ്കോ കോടതിയെ അറിയിച്ചിരുന്നു.