കോട്ടയം: ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യയന വർഷം എട്ടാം ക്ലാസുകളിലെ 35 വിദ്യാർഥിനികൾക്ക് ആവശ്യമായ എസ്.പി.സി. യൂണിഫോം നൽകുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ/ വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. സ്മോൾ, മീഡിയം, ലാർജ് എന്നീ അളവുകളിലെ ആകെ നിരക്ക് പ്രത്യേകം രേഖപ്പെടുത്തണം. ഓഗസ്റ്റ് 11 മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും. അന്നേദിവസം നാലു മണിക്ക് തുറക്കും. ഫോൺ: 0481-2530399