വയനാട്ടിൽ കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. കർഷകനെ അതീവ രക്തസ്രാവത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മതിയായ ചികിത്സകൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 108 ആംബുലൻസിലാണ് കർഷകനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
