അറബികടലിനു മുകളിൽ മേഘ രൂപീകരണം വളരെ സജീവം. കാറ്റും ശക്തി പ്രാപിക്കുന്നു. ഇന്നു മധ്യ-വടക്കൻ കേരളത്തിൽ ശക്തമായ മഴ ലഭിക്കും. അടുത്ത 3 മണിക്കൂറിൽ കാലാവസ്ഥാ വകുപ്പ് കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം (ഓറഞ്ച് അലർട്ട് : അടുത്ത മൂന്നു മണിക്കൂർ മാത്രം).
ബിഹാറിനും ജാർഖണ്ഡിനും മുകളിലുള്ള ന്യൂനമർദത്തിൻ്റെ സ്വാധീനം മൂലം കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരത്തു ശക്മായ മഴ ഇന്നുണ്ടാവും. രാജസ്ഥാനു മുകളിൽ മറ്റൊരു തീവ്ര ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. രാജസ്ഥാനിലെ തീവ്രന്യൂനമർദ്ദത്തിൽ നിന്നു ജാർഖണ്ഡിനു മുകളിലുള്ള ന്യൂനമർദ്ദത്തി ലേക്ക് മൺസൂൺ മഴപ്പാത്തി വ്യാപിച്ചു കിടക്കുന്നുണ്ട്.
കേരളത്തിൽ ഇന്നു മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനു സാധ്യത. കാസർകോട് മുതൽ കൊല്ലം വരെയുള്ള ജില്ലകളിലാണ് ഇന്നു മഴ ലഭിക്കുക. വടക്കൻ കേരളത്തിൽ കാസർകോട് മുതൽ കോഴിക്കോട് വരെയുള്ള ജില്ലകളിൽ മഴ കൂടുതൽ ശക്തിപ്പെടും.