ശ്രീകോവിൽ പിച്ചള പൊതിയൽ സമർപ്പണം ഞാറയ്ക്കൽ: വിജയപുരം 1306-ാം നമ്പർ എസ്.എൻ.ഡി.പി.ശാഖായോഗത്തിലെ ശ്രീ നാരായണ ഗുരുദേവ ശാസ്താ ക്ഷേത്രത്തിൻ്റെ ശ്രീകോവിൽ പിച്ചള പൊതിയൽ സമർപ്പണവും പുന:പ്രതിഷ്ഠാ ദീപ പ്രകാശനവും 22-മത് ശ്രീനാരായണ ദർശനോത്സവം ഉദ്ഘാടനവും എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി നിർവ്വഹിച്ചു. കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ ജോയിൻ്റ് കൺവീനർ വി.ശശികുമാർ മുഖ്യ പ്രസംഗവും മണർകാട് ആകാശ് ശാന്തി അനുഗ്രഹ പ്രഭാഷണവും നടത്തി. യോഗത്തിൽ യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, യൂത്ത് മൂവ്മെൻ്റ് യൂണിയൻ പ്രസിഡൻ്റ് ലിനീഷ് റ്റി.ആക്കളം, വനിതാസംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ, യൂണിയൻ മേഖലാ ചെയർമാൻ മനോജ് മുകളേൽ, കൺവീനർ ദീപു ചൂരക്കുറ്റി, യൂത്ത്മൂവ്മെൻറ് യൂണിയൻ കൗൺസിലർ റ്റി.എൻ.നിശാന്ത്, ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി, വനിതാസംഘം യൂണിറ്റ് പ്രസിഡൻ്റ് ബിജി സജീവ്, യൂത്ത്മൂവ്മെൻ്റ് യൂണിറ്റ് പ്രസിഡൻ്റ് അനന്തു കെ.പുഷ്കരൻ, വനിതാസംഘം യൂണിറ്റ് സെക്രട്ടറി ഷൈലമ്മ സുധാകരൻ എന്നിവർ പ്രസംഗിച്ചു.ശാഖായോഗം പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ സ്വാഗതവും സെക്രട്ടറി ഗിരീഷ് പി.എസ്.കൃതഞ്ജതയും പറഞ്ഞു.













































































