അങ്കമാലിയിൽ കെട്ടിടത്തിൻ്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് രണ്ടുപേർ മരിച്ചു. കറുകുറ്റിയിൽ നിർമ്മാണം നടത്തിവരുന്ന കെട്ടിടത്തിൻ്റെ സ്ലാബുകൾ ഇടിഞ്ഞ് വീണ് വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ(30), മലയാളിയായ ജോണി അന്തോണി (52)എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്ക് പരുക്ക്. പരുക്കേറ്റവരെ അങ്കമാലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.
