ഗോവയിലെ മോപ്പാ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. പുതിയ വിമാനത്താവളം വ്യോമയാത്രാ സൗകര്യം മെച്ചപ്പെടുത്തുകയും, ഗോവ സംസ്ഥാനത്തിൻ്റെ വിനോദസഞ്ചാരസാധ്യതകൾ വ്യാപിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്തരിച്ച ഗോവ മുൻമുഖ്യമന്ത്രി മനോഹർ പരീക്കറിൻ്റെ പേര് വിമാനത്താവളത്തിന് നൽകിയതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
