ചെന്നൈ: കോയമ്പത്തൂർ ബോംബ് സ്ഫോടന കേസിൽ രണ്ടുപേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയ ഷേഖ് ഹിദായത്തുള്ള, സനോഫർ അലി എന്നിവരാണ് അറസ്റ്റിലായത്. നേരത്തെ അറസ്റ്റിലായ ഉമർ ഫാറൂഖ് ആണ് ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയതെന്നും എൻഐഎ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബർ 23നാണ് കോയമ്പത്തൂർ ഉക്കട കോട്ടമേട് ഈശ്വരൻ ക്ഷേത്രത്തിന് സമീപത്തുവച്ച് ജമീഷ മുബീൻ സഞ്ചരിച്ച കാർ പൊട്ടിത്തെറിച്ചത്. ഈ കേസിൽ 9 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഗൂഢാലോചനയിൽ പങ്കാളികളായ രണ്ടുപേരെയാണ് എൻഐഎ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
