അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയൻ വെസ്റ്റ് ഹില്ലിലെ പ്രധാന വേദിയിൽ രാവിലെ പത്തിന് ഉദ്ഘാടനം നിർവഹിക്കും. 24 വേദികളിലായി പതിനാലായിരം മത്സരാർത്ഥികൾ ആണ് വിവിധ ഇനങ്ങളിലായി മത്സരിക്കുന്നത്. പാലക്കാട് നിന്ന് എത്തിച്ച കലാകിരീടം ഇന്നലെ ജില്ലാ അതിർത്തിയിൽ നിന്ന് ഏറ്റുവാങ്ങി. വർണ്ണാഭമായ ഘോഷയാത്രയോടുകൂടി കലോത്സവ നഗരിയിൽ എത്തിച്ചിരുന്നു.
