രണ്ടാംക്ലാസ് മുതല്‍ പത്ത് വരെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ - എയിഡഡ് സ്കൂള്‍ കുട്ടികളുടെ ആകെ എണ്ണം 28,87,607 ആയിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. 2025-26 വര്‍ഷങ്ങളില്‍ 29,27,513 കുട്ടികള്‍ എന്‍ റോള്‍ ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40,906 കുട്ടികളാണ് അധികമായി എന്‍ റോള്‍ ചെയ്തത്. ഇതില്‍ കൂടുതലും പൊതുവിദ്യാലയത്തിലേക്കാണെന്നും മന്ത്രി പത്രക്കുറിപ്പില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 2,50,986 കുട്ടികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശിച്ചത്. നടപ്പു അധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ എത്തിച്ചേര്‍ന്നത് 2,34,476 കുട്ടികളും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16,510 കുട്ടികളുടെ കുറവുണ്ട്.
2010-ല്‍ ജനിച്ച കുട്ടികളാണ് 2025-ല്‍ പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കി കടന്നു പോയത്. 2010-ലെ ജനനനിരക്ക് 15.75 ആണ്. 2020-ല്‍ ജനിച്ച കുട്ടികളാണ് ഈ അധ്യയന വര്‍ഷം ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നിട്ടുള്ളത്. 2020-ലെ ജനന നിരക്ക് 12.77 ആണ്. അതായത് ജനനനിരക്കില്‍ 2.98 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് ഒന്നാം ക്ലാസ്സിലെ എന്റോള്‍മെന്റിനെ ബാധിച്ചത്.