പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിച്ച് ആണ് അപകടം.വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആണ് അപകടം നടന്നത്.പന്തളം ഭാഗത്ത് നിന്നും പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാൻ മെഡിക്കൽ ജംക്ഷനിൽ നിന്നും പൂഴിക്കാട് - കുട ശ്ശനാട് റോഡിലേക്ക് തിരിഞ്ഞപ്പോൾ പിന്നാലെ വന്ന ബൈക്ക് പിക്കപ്പ് വാനിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.












































































