അനിതപുല്ലയിലിനെക്ഷണിച്ചിരുന്നില്ലെന്ന് നോർക്ക വൈസ് ചെയർമാർ പി. ശ്രീരാമകൃഷ്ണൻ.
ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചായിരിക്കണം അവർ അകത്തു കടന്നതെന്ന് സംശയം.
മോൻസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി എന്ന നിലയിൽ ആരോപണ വിധേയയായ അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ ഇന്നലെയാണ് എത്തിയത്.
പ്രവാസി സംഘടനാ പ്രതിനിധി എന്ന നിലയിൽ മുമ്പ് നടന്ന രണ്ട് ലോക കേരള സഭയിലും അനിതാ പുല്ലയിൽ അംഗമായിരുന്നു.
ഉന്നത സ്വാധീനവും ബന്ധങ്ങളും മോൺസൺ മവുങ്കലിന്റെ പുരാവസ്ഥു തട്ടിപ്പിൽ ഉപയോഗപ്പെടുത്തിയെന്നായിരുന്നു അനിതക്കെതിരായ പരാതി.
എന്നാൽ മോൻസന്റെ തട്ടിപ്പുമായി ബന്ധമില്ലെന്നും, തട്ടിപ്പ് മനസിലായപ്പോൾ മോൻസണുമായുള്ള സൗഹൃദത്തിൽ നിന്ന് പിന്മാറിയെന്നുമാണ് അനിതയുടെ വിശദീകരണം.