കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ ഓഫീസിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഇ.എഫ്.എം.എസ്. ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 62 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത: ബി.കോം, പി.ജി.ഡി.സി.എ,
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം (തൊഴിലുറപ്പ് പദ്ധതിയിലുള്ള അധിക പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന)
പ്രതിമാസ വേതനം: 24,040 രൂപ. യോഗ്യതയുള്ളവർ ഏപ്രിൽ 15 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. വിലാസം: ജോയിന്റ് പ്രോഗ്രാം കോർഡിനേറ്റർ ആൻഡ് പ്രോജക്ട് ഡയറക്ടർ, പി.എ.യു. ജില്ലാ പഞ്ചായത്ത്, കോട്ടയം- 686002. ഫോൺ: 0481-2973028.