'സൂത്രവാക്യം' സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം ഒരു നടൻ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്ന് വിൻ സി. വിഡിയോയിലൂടെ പറഞ്ഞിരുന്നു.
സംഭവം വലിയ വിവാദമായതോടെ നടി ഷൈനെതിരെ ഫിലിം ചേംബറിലും സിനിമയുടെ ഐസിസിക്കും പരാതി നൽകി. ആ നടനെ പുറത്താക്കുമെന്ന് ഇന്നലെ തന്നെ ഫിലിം ചേംബർ അധികൃതർ അറിയിച്ചിരുന്നു.
പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറിപറഞ്ഞു. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിങ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും.
നേരത്തെ, നടിക്കു പിന്തുണയുമായി 'അമ്മ' സംഘടന രംഗത്തെത്തിയിരുന്നു.
നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു.












































































