തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മതിയായ ചികിത്സകിട്ടാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപണം. കണ്ണൂര്‍ സ്വദേശി ശ്രീഹരിയാണ് മരിച്ചത്. ജോലിസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞമാസം 19നാണ് ശ്രീഹരിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് മരണം.രോഗി തറയില്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. അതേസമയം കൂട്ടിരിപ്പുകാര്‍ ഇല്ലാത്ത ഗണത്തില്‍പെടുത്തി എല്ലാ ചികിത്സയും നല്‍കിയെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വിശദീകരിച്ചു.