പൊത്തൻപുറം: ജൂൺ അഞ്ച് പരിസ്ഥിതിദിനത്തിൽ ഉച്ചക്ക് രണ്ടുമണിക്ക് പൊത്തൻപുറം കണ്ടംചിറ മാനറിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ട് പ്രായമുള്ള മാവ്മുത്തശ്ശിയെ ബി.എം.എം. തപോവൻ ഫോറസ്ട്രി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൊല്ലവർഷം 1091മേടമാസം 13 ന് പരിശുദ്ധ പാമ്പാടിതിരുമേനി നട്ട മാങ്ങാവിത്താണ് 108 വർഷങ്ങൾക്കുമിപ്പുറം മുത്തശ്ശിമാവായി വളർന്നുനില്ക്കുന്നത്. അഡ്വ. തോമസ് കണ്ടംചിറയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ബി.എം.എം-സ്കൂൾ ലോക്കൽ മാനേജർ ഫാ:മാത്യു ഏബ്രഹാം ഉദ്ഘാടനവും,വൃക്ഷവൈദ്യൻ കെ. ബിനു മാവ്മുത്തശ്ശിയെ ആദരിക്കുകയും പരിസ്ഥിതി പ്രവർത്തകൻ ഗോപകുമാർ കങ്ങഴ വൃക്ഷത്തൈ വിതരണം ചെയ്യുകയും, സോഷ്യൽഫോറസ്ട്രി കോട്ടയം ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവ്വേറ്റർ കെ.ബി.സുഭാഷ് വൃക്ഷസംരക്ഷകനും ഉടമയുമായ അഡ്വ. തോമസ് കണ്ടംചിറക്ക് ഫോറസ്ട്രി ക്ലബ്ബിന്റെ ഉപഹാരം നൽകുകയും ചെയ്തു.പരിപാടിയിൽ ബി.എം.എം സ്കൂൾ പ്രിൻസിപ്പൽ റെജി ഏബ്രഹാം,സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഹരികുമാർ ആർ, വൈ.എം.സി.എ(കോട്ടയം സബ് റീജൻ)-പരിസ്ഥിതിവിഭാഗം ചെയർമാൻ ജോർജ്ജ് മാത്യു എന്നിവർ സംസാരിച്ചു.ഫോറസ്ട്രി ക്ലബ്ബ് കോർഡിനേറ്റർ ഡോ. രാജേഷ്കടമാൻചിറ സ്വാഗതവും,ക്ലബ് അംഗം നതാലിയ ഫിലിപ്പ് നന്ദിയും പറഞ്ഞു.ബി.എം.എം സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ലതാമാത്യു, എലിസബത്ത് തോമസ്, ഫോറസ്ട്രി ക്ലബ്ബ് കോർഡിനേറ്റർമാരായ
സജില എസ്,
ലിൻസ് പി ജെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.