ന്യൂഡൽഹി : ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെതിരായ ഹർജികളിൽ തിങ്കളാഴ്ച്ച വിധി പറയും. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് വിധി പറയുക.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. 23 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.