*കോട്ടയം* : ഡോ. വന്ദനയുടെ വീട്ടിലെത്തി മന്ത്രി വീണ ജോർജ് കരഞ്ഞത് ഗ്ലിസറിൻ കൊണ്ടാണെന്ന പരിഹാസവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ.എന്തെങ്കിലും സങ്കടമുണ്ടായിരുന്നു എങ്കിൽ സ്വന്തം നിലപാട് തിരുത്തി പറയേണ്ടതായിരുന്നു എന്നും, അതു ചെയ്യാതെ വന്ദനയുടെ മാതാപിതാക്കളുടെ മുന്നിൽ കരഞ്ഞു കാണിച്ചത് കൊണ്ട് കാര്യമുണ്ടോ എന്നും, അതു കൊണ്ടാണ്കഴുതക്കണ്ണീരെന്ന് പച്ച മലയാളത്തിൽ പറയുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഡോ. വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ എസ് പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ.
വന്ദനയ്ക്ക് പരിചയക്കുറവാണെന്ന് പറഞ്ഞ് അവഹേളിച്ച മന്ത്രി വീണ ജോർജിന് വന്ദനയുടെ മാതാപിതാക്കളെ കെട്ടിപിടിച്ചു കരയാൻ നാണമില്ലേ എന്ന് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് ചോദിച്ചു.












































































