മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ സ്വാതന്ത്ര്യദിന ആഘോഷത്തിൽ കോട്ടയം മുനിസിപ്പൽ ചെയർപേഴ്സനും ലൈബ്രറി പ്രസിഡണ്ടുമായ *ശ്രീമതി ബിൻസി സെബാസ്റ്റ്യൻ* പതാക ഉയർത്തി.
ലൈബ്രറി ബാലവേദിയംഗം *മാസ്റ്റർ അമയ് അരവിന്ദ്* സ്വാതന്ത്ര്യദിന സന്ദേശം നൽകി.
ലൈബ്രറി വൈസ് പ്രസിഡൻറ് സിബി K വർക്കി ഭരണഘടനയുടെ ആമുഖം വായിച്ചു.
മുനിസിപ്പൽ കൗൺസിലർ പി ഡി സുരേഷ്, ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ, AIPSO മേഖലാ പ്രസിഡണ്ട് R.അർജുനൻ പിള്ള, ലൈബ്രറിയൻ ബാബു K എന്നിവർ ആശംസകൾ അർപ്പിച്ചു. ലൈബ്രറി കമ്മറ്റിയംഗം സജീവ് KC നന്ദിയും രേഖപ്പെടുത്തി.