ആർഎസ്‌എസിന്റെ നൂറാം വാർഷികാഘോഷം ഇന്ന് രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്റർനാഷണല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്. ആർഎസ്‌എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്ററാംപും പ്രത്യേക നാണയവും മോദി ചടങ്ങില്‍ അവതരിപ്പിക്കും. നേരത്തെ ആർഎസ്‌എസിന്റെ നാഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി സർസംഘചാലക് മോഹൻ ഭാഗവതിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേർന്ന് ലേഖനവും പ്രസിദ്ധികീരിച്ചിരുന്നു.