കർണാടകയിലെ ബെലഗാവിയിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ഭർത്താവ് കട്ടിലിനടിയിൽ ഒളിപ്പിച്ചു. നാലുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. സാക്ഷി (20) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ആകാശ് കാമ്പാറിനായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ബന്ധുവിൻ്റെ വീട്ടിൽ പോയ ആകാശിന്റെ അമ്മ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സാക്ഷിയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആകാശ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.