വില്ലുപുരം ജില്ലയിലെ എക്കിയാര് കുപ്പത്തുണ്ടായ വിഷമദ്യ ദുരന്തത്തില്‍ ഏഴ് പേരും ചെങ്കല്‍പെട്ട് ജില്ലയില്‍ നാലു പേരുമാണ് മരിച്ചത്.
മരിച്ചവരില്‍ ഒരു സ്ത്രീയും ഉണ്ട്. മലര്‍വിഴി (60), ശങ്കര്‍ (55), ധരണിവേല്‍ (50), സുരേഷ് (65), രാജമൂര്‍ത്തി (55) എന്നിവരാണ് വില്ലുപുരത്ത് മരിച്ചത്. മത്സ്യത്തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.
പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍), പോണ്ടിച്ചേരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (പിംസ്) എന്നിവിടങ്ങളിലാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ ചികിത്സക്കായി എത്തിച്ചത്.
മെഥനോള്‍, രാസവസ്തുക്കള്‍, വെള്ളം എന്നിവ ചേര്‍ത്താണ് മരണത്തിന് കാരണമായ മദ്യം ഉണ്ടാക്കിയത്. 200 മില്ലിയുടെ പാക്കറ്റ് 30 രൂപയ്ക്കാണ് വിറ്റിരുന്നത്.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായതില്‍ ഒരാള്‍ വില്ലുപുരം മരക്കാനം സ്വദേശി അമരന് (25) ആണ്.