മേട വിഷു ദിനത്തിൽ വിഷുക്കണി ദർശനത്തിനായി ശബരിമല നട പുലർച്ചെ 4 മണിക്ക് തുറക്കും. 4.05 മുതൽ രാവിലെ ഏഴുമണിവരെ ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം ഉണ്ടാകും.
ഏഴുമണിക്ക് ശേഷമാണ് അഭിഷേകവും ഉഷപൂജയും. വിഷുദിനത്തിൽ രാവിലെ 8 മണി മുതൽ 11 മണി വരെയാണ് നെയ്യ് അഭിഷേകം.
ഏപ്രിൽ 17 ന് സഹസ്ര കലശ പൂജയും ഏപ്രിൽ 18 ന് സഹസ്ര കലശാഭിഷേകവും നടക്കും.
വിഷു - മേടമാസ പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി പത്തുമണിക്ക് നടയടക്കും.
വിഷുവിനും മേടമാസ പൂജകളോടും അനുബന്ധിച്ച് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനായുള്ള സ്ലോട്ട് ഉറപ്പാക്കണം.












































































