തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ചുമതലയേൽക്കുന്ന സാഹചര്യത്തിൽ മന്ത്രിസഭാ രൂപീകരണ നടപടികൾ വേഗത്തിലാകുന്നു. യുഡിഎഫ് ഘടകകക്ഷികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന പേരുകളിൽ ഏകദേശ ധാരണയായതായി സൂചന.
പരിഗണന പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവർ:
* രമേശ് ചെന്നിത്തല
* തിരുവഞ്ചൂർ രാധാകൃഷ്ണൻ
* കെ. മുരളീധരൻ
* പി.സി. വിഷ്ണുനാഥ്
* എ.പി. അനിൽകുമാർ
* എം. ലിജു
* ബിന്ദു കൃഷ്ണ
* സണ്ണി ജോസഫ്
* ചാണ്ടി ഉമ്മൻ
* സി.പി. ജോൺ
* പി.കെ. കുഞ്ഞാലിക്കുട്ടി
* പാറയ്ക്കൽ അബ്ദുള്ള
* പി.കെ. ഷാജി
* എൻ. ഷംഷുദീൻ
* അബ്‌ദുൾ ഗഫൂർ അല്ലെങ്കിൽ എ.കെ.എം. അഷ്‌റഫ്
* അനൂപ് ജേക്കബ് / മാണി സി കാപ്പൻ (രണ്ടര വർഷം വീതം)
* മോൻസ് ജോസഫ്
സ്പീക്കർ സ്ഥാനത്തേക്ക് എൻ. ശക്തൻ പരിഗണനയിൽ ഉണ്ടെന്ന വിവരവും ലഭിക്കുന്നു.
ഘടകകക്ഷികൾ തമ്മിലുള്ള പ്രതിനിധാന സമത്വം ഉറപ്പാക്കുന്നതിനും പ്രദേശിക-സാമുദായിക ബാലൻസ് പാലിക്കുന്നതിനുമുള്ള ചർച്ചകൾ തുടരുമെന്ന് യുഡിഎഫ് വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.













































































