ഭാരതീയ ജ്യോതിഷ പ്രചാര സഭയുടെ ആദരം നേടി കുറ്റിക്കാട്ട് ദേവി ക്ഷേത്രം മൂലവട്ടം മേൽശാന്തിയായ അറക്കൽ മഠം സുധി ശാന്തി. ക്ഷേത്രസന്നിധിയിലെത്തുന്ന ഭക്തരുടെ സങ്കടങ്ങൾ ക്ഷമയോടെ കേട്ട്, മുട്ടിറക്കലൽ ജ്യോതിഷപരിഹാരങ്ങളും വഴി മാർഗനിർദ്ദേശം നൽകുന്ന സമർപ്പിത സേവനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.
ദീർഘകാലമായി ക്ഷേത്രസേവനത്തോടൊപ്പം ആത്മീയ ഉപദേശങ്ങൾ നൽകിവരുന്ന സുധി ശാന്തിയുടെ പ്രവർത്തനം ഭക്തസമൂഹത്തിൽ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിന് ലഭിച്ച ഈ ആദരം, സമർപ്പിത സേവനത്തിനുള്ള അർഹിച്ച അംഗീകാരമായി വിലയിരുത്തപ്പെടുന്നു.












































































