ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
കേസിലെ മറ്റ് ഏഴു പ്രതികള്‍ ജാമ്യത്തിലാണെന്ന ജയശ്രീയുടെ വാദവും കോടതി കണക്കിലെടുത്തു. നേരത്തേ വിഷയം പരിഗണിച്ചപ്പോള്‍ ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞിരുന്നു.














































































