ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ അപ്പീൽ ഫയൽ ചെയ്യാത്തതെന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം മുനമ്പം വിഷയത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി ജനുവരി 27ന് ആരംഭിക്കുന്ന ആഴ്‌ച വിശദമായ വാദം കേൾക്കാനും തീരുമാനിച്ചു.














































































