കൊച്ചി ഡിസിപി വി യു കുര്യാക്കോസ് നേരിട്ടെത്തിയാണ് പരിശോധന നടത്തുന്നത്. പി സി ജോര്‍ജ് വീട്ടിലില്ലെന്നാണ് വിവരം. പനങ്ങാട് സിഐ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം എറണാകുളം ജില്ല സെക്ഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. കേസില്‍ അറസ്റ്റ് രേഖപ്പെടത്തുന്നതിന് പാലാരിവട്ടം പൊലീസിന് ഇനി നിയമപ്രശ്നങ്ങള്‍ ഇല്ല. തിരുവനന്തപുരത്തേക്ക് പോയെന്ന് വീട്ടുകാർ പറഞ്ഞെങ്കിലും തലസ്ഥാനത്തും ഇല്ലെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഒളിവിൽ പോയെന്നാണ് പോലീസ് അനുമാനം. പി സിയെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പോലീസ് ആവശ്യം കോടതി അംഗീകരിച്ചിരുന്നു.