ശുഭ്മാൻ ഗിൽ ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് പുറത്തായ ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോൾ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോമും ഫിറ്റ്നെസും തെളിയിച്ചിട്ടും പേസർ മുഹമ്മദ് ഷമിയെ ഒരിക്കൽ കൂടി സെലക്ടർമാർ തഴഞ്ഞു.
ശ്രേയസിനെ ഫിറ്റ്നെസ് പരിശോധനകൾക്ക് വിധേയമായിട്ടായിരിക്കും ടീമിലുള്‍പ്പെടുത്തുക എന്നും സെലക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലെത്തി. ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം പേസ് ഓൾ റൗണ്ടറായ നിതീഷ് കുമാർ റെഡ്ഡിയും ടീമിലിടം നേടി.
രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമിൽ തിരിച്ചെത്തിയപ്പോൾ റിസർവ് ഓപ്പണറായി യശസ്വി ജയ്സ്വാളിനെ ടീമിൽ നിലനിർത്തി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ എന്നിവരാണ് ടീമിലെ സ്പിന്നർമാർ
ടീം ഇന്ത്യ: ശുഭ്മാൻ ഗില്‍ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് റാണ, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍.













































































