ചലച്ചിത്ര രംഗത്തെ തൊഴിലാളികളുടെ പ്രശ്നങ്ങളിൽ സജീവ മായ ഇടപെടലുകൾ ഉണ്ടാകുവാനും, സിനിമയിലെ ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളിൽ മുൻ നിരയിൽ നിൽക്കുവാനും, സിനിമയുടെ പിന്നാമ്പുറങ്ങളിലെ ലഹരി ഉപയോഗങ്ങൾക്കെതിരെ തിരുത്തൽ ശക്തിയായി മാറേണ്ടത്തിന്റെ ആവശ്യകതയെ കുറിച്ചും പന്തളം സുധാകരൻ ഉത്ഘാടനപ്രസംഗത്തിൽ സംസാരിച്ചു.
Ifta സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി രൂപീകരണത്തിന് ജയിംസ് അരൂരിനെ ചുമതലപെടുത്തി.
പുതുതായി ചേർന്നിട്ടുള്ള മെമ്പർമാർക്കുള്ള അംഗത്വ വിതരണവും ചടങ്ങിൽ വെച്ചു നടന്നു.ചടങ്ങിൽ സുരേഷ് രാമന്തളി,ശോഭൻ പുതുപ്പള്ളി,ബിറ്റാജ് ജോസഫ്,സജീവ് വ്യാസ,ദിവ്യ, വിജികുമാർ,സുരേഷ് ജോൺ,ജയ എം.ഡി, ആർ.ജെ ബിസ്മി,ഷാജിവർഗീസ്, ജോൺ ഡാനിയൽ,മഹേഷ് തിടനാട് തുടങ്ങിയവർ സംസാരിച്ചു.