തിരുവനന്തപുരം: ഗവർണർക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ഷംസുദ്ദീനെയാണ് പൊലീസ് പിടികൂടിയത്. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു നൽകിയ പരാതിയെ തുടർന്ന് സൈബർ പൊലീസ് അന്വേഷണം നടത്തിയാണ് പ്രതിയെ കണ്ടെത്തിയത്.കോഴിക്കോട് നിന്നാണ് ഇ - മെയിൽ സന്ദേശമെത്തിയതെന്ന വിവരം സൈബർ പൊലീസ് ലോക്കൽ പൊലീസിന് കൈമാറി. തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്.