കൊച്ചി പനമ്പിള്ളി നഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണു മരിച്ചത്. കൂടെ താമസിക്കുന്ന ഇരുപതുകാരനായ മലയാളി യുവാവിനെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ എടുത്തു. ഇവർ തമ്മിലുള്ള വാക്കുതർക്കം കത്തിക്കുത്തിൽകലാശിക്കുകയായിരുന്നു എന്നാണു സൂചന.
അരവിന്ദ് 10 വർഷമായി ബ്രിട്ടനിലുണ്ട്. അവിവാഹിതനായ ഇയാൾ വിദ്യാർഥി വീസയിലെത്തിയ മലയാളി യുവാക്കൾക്കൊപ്പമാണ് ഇവിടെ താമസിച്ചിരുന്നത്.














































































