തിരുവനന്തപുരം: ഐക്യകേരളത്തിന് ഇന്ന് 67-ാം പിറന്നാൾ. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബർ ഒന്നിന് തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിച്ചത്.
കേരളപ്പിറവി സംസ്ഥാന സർക്കാർ കേരളീയം എന്ന പേരിൽ ആഘോഷിക്കുന്നു. തിരുവനന്തപുരത്ത് ഇന്നു മുതൽ നവംബർ ഏഴുവരെയാണ് കേരളീയം ആഘോഷം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.














































































