ഈ വര്‍ഷത്തെ വള്ളംകളികള്‍ക്കും വള്ളസദ്യ വഴിപാടുകള്‍ക്കും പങ്കെടുക്കാനും, തിരുവോണത്തോണിക്ക് അകമ്പടിസേവിക്കാനുമായി കോടിയാട്ടുകര പള്ളിയോടം നീരണിഞ്ഞു.
പ്രമുഖ പള്ളിയോട തച്ചന്‍ അയിരൂര്‍ സന്തോഷ് ആചാരിയാണ് നീരണിയല്‍ കര്‍മ്മം നിര്‍വഹിച്ചത്.
പ്രസിഡന്റ് മുരളീധരന്‍ നായര്‍, സെക്രട്ടറി അനൂപ് രാജ്, ക്യാപ്റ്റന്‍ അരുണ്‍, വൈസ് ക്യാപ്റ്റന്‍ വിനായകന്‍. പള്ളിയോട പ്രതിനിധികളായ എസ്.വി പ്രസാദ്, വിഷ്ണു സൗരീഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.