കുട്ടനാട് നീലംപേരൂർ പഞ്ചായത്ത് മൂന്നാം വാർഡ് ചേന്നംപളളി വീട്ടിൽ ശോഭാ സജീവിനെ(49)യാണ് രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്.
കുട്ടനാട് വെളിയനാട് പഞ്ചായത്ത് നാലാം വാർഡ് കുമരങ്കരി കറുത്തേടം വീട്ടിൽ മനു തോമസിന്റെ മകന്റെ സ്വർണ്ണമാലയാണ് അപഹരിച്ചത്.
ഒരു പവനിലധികം വരുന്ന സ്വർണ്ണമാലയ്ക്ക് പകരം കുട്ടിയെ വരവുമാല അണിയിച്ചാണ് മോഷണം നടത്തിയത്.കഴിഞ്ഞമാസം 21നായിരുന്നു മോഷണം.
ചങ്ങനാശേരിയിലുള്ള ഗോൾഡ് കവറിങ്ങ് കടയിൽ നിന്ന് സമാന ഫാഷനിലുള്ള മാല വാങ്ങി യഥാർഥ മാലയുടെ നീളം ഒപ്പിച്ചാണ് മോഷണത്തിന് ഉപയോഗിച്ചത്.
രാമങ്കരി പോലീസ് ഇൻസ്പെക്ടർ രവി സന്തോഷിന്റെ നേതൃത്വത്തിൽ എസ് ഐമാരായ സഞ്ജീവ് കുമാർ, മുരുകൻ, എ എസ് ഒ മാരായ റിജോ, പ്രേംജിത്ത്,സി പി ഒമാരായ സുബാഷ്, ജിനു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.