വോട്ടെടുപ്പിന്‍റെ തലേന്ന് കുട്ടനാട്ടില്‍ വിവാദം. യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് സ്ഥാനാർഥി തോമസ് കെ.തോമസ്.
തൊഴിലുറപ്പ് സൈറ്റുകളില്‍ എത്തി റെജി ചെറിയാൻ പണം കൊടുത്തെന്ന് തോമസ് കെ തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് പരസ്യമായി പണം കൊടുത്തുവെന്നും യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കോടതിയെയും സമീപിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.
എന്ത് അഭ്യാസങ്ങള്‍ കാണിച്ചാലും കുട്ടനാട്ടില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും തോമസ് കെ തോമസ് പറഞ്ഞു.













































































