കൊച്ചിയിൽ അഞ്ചുതരം ലഹരിമരുന്നുമായി യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ, എന്നിവരെ കസ്റ്റഡിയിൽ എടുത്തു. നഗരത്തിലെ ഹോട്ടലിൽ മുറിയെടുത്തായിരുന്നു ലഹരി ഇടപാട്.എംഡിഎംഎ, ഹഷീഷ്, കഞ്ചാവ്, എൽഎസ്ഡി സ്റ്റാംപ്, നൈട്രോസ്പാം ഗുളിക എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചത്. ഗർഭിണിയായ യുവതിക്ക് ചികിത്സ തേടാൻ വേണ്ടിയാണ് മുറിയെടുക്കുന്നതെന്നായിരുന്നു ഹോട്ടൽ ഉടമയെ അറിയിച്ചത്.ഡിസിപിയുടെ നിർദേശമനുസരിച്ച് കൊച്ചി സിറ്റിയിലെ ഹോട്ടലുകളിലും റൂമുകളിലും നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. രണ്ടാഴ്ചയായി ഇടപ്പള്ളി ആശുപത്രിക്ക് സമീപത്തെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ഇന്നലെ പരിശോധനയിൽ സംശയം തോന്നിയ ചേരാനെല്ലൂർ എസ്ഐ ഇന്ന് വീണ്ടും നടത്തിയ പരിശോധനയിലാണ് മൂന്ന് പേരും പിടിയിലായത്. പിടിയിലായ അപർണ ആറ് മാസം ഗർഭിണിയാണ്.
